Theft Case

Kerala Police theft case Kannur

കണ്ണൂർ വളപ്പട്ടണത്തെ വൻ മോഷണക്കേസ്: രണ്ടാഴ്ചകൊണ്ട് പ്രതിയെ പിടികൂടി കേരള പൊലീസ്

Anjana

കണ്ണൂർ വളപ്പട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിൽ നടന്ന വൻ മോഷണക്കേസിൽ പ്രതിയെ പിടികൂടി കേരള പൊലീസ്. ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ച കേസിൽ വെൽഡിംഗ് ജോലിക്കാരനായ ലിജീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ചകൊണ്ട് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയ പൊലീസിന്റെ പ്രവർത്തനം പ്രശംസ നേടി.