Thampanoor

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി; സുരക്ഷാ സന്നാഹം ശക്തമാക്കി
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പരിശോധന നടത്തി. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ മഹാരാഷ്ട്ര സ്വദേശികളായ രണ്ട് സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക നിഗമനമനുസരിച്ച് ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. തൊഴിലില്ലായ്മയും അനാഥത്വവും മൂലമാണ് ജീവിതം അവസാനിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

തമ്പാനൂരിൽ യുവതിയെ കൊന്ന് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ യുവതിയെ കഴുത്തറുത്ത് കൊന്ന് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. പേയാട് സ്വദേശികളായ കുമാരൻ, ആശ എന്നിവരാണ് മരിച്ചത്. ആശയെ കാണാനില്ലെന്ന് ഭർത്താവ് നൽകിയ പരാതിയിന്മേലുള്ള അന്വേഷണത്തിനിടെയാണ് സംഭവം വെളിച്ചത്തുവന്നത്.

തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമിൽ ദുരൂഹമരണം; യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം തമ്പാനൂരിലെ ഒരു ടൂറിസ്റ്റ് ഹോമിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽ സ്വദേശിയായ സി. കുമാരൻ, പേയാട് സ്വദേശിനിയായ വി. ആശ എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം കുമാരൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.