Thamarassery

താമരശ്ശേരി മത്സ്യ മാർക്കറ്റിൽ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം; ജീവനക്കാർക്ക് പരിക്ക്
കോഴിക്കോട് താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിൽ ക്വട്ടേഷൻ സംഘം ആക്രമം നടത്തി. വൈകിട്ട് ഏഴ് മണിയോടെ എത്തിയ അഞ്ചോളം പേരടങ്ങുന്ന സംഘം ഓഫീസും വാഹനവും അടിച്ചു തകർത്തു. ജീവനക്കാരായ സുൽഫിക്കർ, സുഹൈൽ എന്നിവർക്ക് പരിക്കേറ്റു.

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം: ജലാശയങ്ങളിൽ കുളിക്കുന്നതിന് വിലക്ക്
കോഴിക്കോട് താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസ്സുകാരി മരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ ജലാശയങ്ങളിൽ കുളിക്കുന്നതിന് ആരോഗ്യ വകുപ്പ് വിലക്ക് ഏർപ്പെടുത്തി. കുട്ടി കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് രോഗം ബാധിച്ചതെന്ന് കരുതുന്നു. കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു വരികയാണ്.

താമരശ്ശേരിയിൽ വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു, വഴിയിൽ ഇറക്കിവിട്ടു
കോഴിക്കോട് താമരശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിക്കുകയും വഴിയിൽ ഇറക്കിവിടുകയും ചെയ്തു. കൺസഷൻ കാർഡ് ഉണ്ടായിട്ടും ഫുൾ ടിക്കറ്റ് എടുത്തതിനെ ചോദ്യം ചെയ്തതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. സംഭവത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

താമരശ്ശേരിയിൽ ലഹരി വിരുദ്ധ സമിതിക്ക് നേരെ ആക്രമണം; 9 പേർക്ക് പരിക്ക്, മൂന്ന് പേർ അറസ്റ്റിൽ
താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ ആക്രമണം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനാണ് മർദ്ദനമുണ്ടായത്. സംഭവത്തിൽ ഒൻപത് പേർക്ക് പരുക്കേറ്റു, മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

താമരശ്ശേരിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പൂനൂർ കാന്തപുരം സ്വദേശികളായ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

താമരശ്ശേരിയിൽ 20 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
താമരശ്ശേരിയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 20 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായി. താമരശ്ശേരി സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. ഇയാൾ ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുകയായിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതിയിൽ വാദം
താമരശ്ശേരിയിൽ ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും. ഫെബ്രുവരി 28ന് താമരശ്ശേരിയിലെ ഒരു ട്യൂഷൻ ക്ലാസ്സിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കേറ്റവും സംഘർഷവുമാണ് ഈ ദാരുണ സംഭവത്തിന് കാരണമായത്. ഷഹബാസിന്റെ കുടുംബം ജാമ്യാപേക്ഷയിൽ തടസവാദം ഉന്നയിക്കും.

ഷഹബാസ് വധം: കൂടുതൽ വിദ്യാർത്ഥികളെ പ്രതി ചേർക്കാൻ പോലീസ് നിയമോപദേശം തേടുന്നു
താമരശ്ശേരി ഷഹബാസ് വധക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ പ്രതി ചേർക്കാൻ പോലീസ് നിയമോപദേശം തേടും. മെയ് അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കും. അക്രമത്തിന് ആഹ്വാനം നൽകിയ സംഭവത്തിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

മയക്കുമരുന്നുമായി ലീഗ് നേതാവിന്റെ മകൻ പിടിയിൽ
താമരശ്ശേരിയിൽ ലീഗ് നേതാവിന്റെ മകൻ മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായി. 9.034 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. കൂട്ടാളിയായ പട്ടാമ്പി സ്വദേശിയെയും അറസ്റ്റ് ചെയ്തു.

താമരശ്ശേരി കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
താമരശ്ശേരിയിൽ പദം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രായപൂർത്തിയാകാത്ത പ്രതികളുടെ സാമൂഹിക മാധ്യമ ചാറ്റുകൾ കൊലപാതകത്തിന്റെ ആസൂത്രിത സ്വഭാവം വെളിപ്പെടുത്തുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നിലവിൽ പ്രതികളായ ആറ് വിദ്യാർത്ഥികളും ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിലുള്ള കെയർ സെന്ററിലാണ്.

ഷഹബാസ് വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ഫെബ്രുവരി 28ന് ട്യൂഷൻ ക്ലാസ്സിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് ഷഹബാസിന് പരിക്കേറ്റത്. ജുവനൈൽ ഹോമിൽ കഴിയുന്ന ആറ് പ്രതികളുടെയും ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വിധി പറയുന്നത്.

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
താമരശ്ശേരിയിൽ ഷഹബാസ് എന്ന പതിനഞ്ചുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആറ് വിദ്യാർത്ഥികൾ ജില്ലാ കോടതിയെ സമീപിച്ചത്. കോടതിയിൽ ഇരുവിഭാഗങ്ങളുടെയും വാദം പൂർത്തിയായി.