കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലൻഡിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് 12 കിലോ 'തായ് ഗോൾഡ്' കണ്ടെത്തിയത്. ഭക്ഷണ-മിഠായി പാക്കറ്റുകളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.