Temple Stampede

ആന്ധ്രയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 9 മരണം
നിവ ലേഖകൻ
ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് വെങ്കടേശ്വരസ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 9 പേർ മരിച്ചു. ഏകാദശി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതാണ് അപകടകാരണം. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു
നിവ ലേഖകൻ
ബിഹാറിലെ ബാരാവർ കുന്നുകളിലുള്ള ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും മൂന്നു സ്ത്രീകൾ അടക്കം ഏഴുപേർ മരണപ്പെട്ടു. 35 പേർക്കു പരുക്കേറ്റു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ച എൻസിസി വളൻ്റിയർമാർ ഭക്തർക്കു നേരെ ലാത്തി പ്രയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.