പത്തനംതിട്ടയിലെ കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എസ്എൻഡിപി പ്രവർത്തകർ ഷർട്ട് ധരിച്ച് പ്രവേശിച്ചു. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് എസ്എൻഡിപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കുമ്പളം ക്ഷേത്രത്തിലെ മാതൃക പിന്തുടർന്നാണ് ഈ നടപടി.
തമിഴ്നാട്ടിലെ ഗെമ്മന്കുപ്പം ഗ്രാമത്തിൽ ദളിതർ പ്രവേശിച്ച കാളിയമ്മൻ ക്ഷേത്രം മേൽജാതിക്കാർ അടിച്ചുതകർത്തു. സംഭവത്തിൽ എസ്സി/എസ്ടി നിയമപ്രകാരം കേസെടുത്തു. ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലെ കുളവായ്പട്ടി ഗ്രാമത്തിലെ ഭഗവതി അമ്മൻ ക്ഷേത്രത്തിൽ 100 ദളിത് കുടുംബങ്ങൾക്ക് പ്രവേശനം ലഭിച്ചു. വർഷങ്ങൾനീണ്ട പോരാട്ടത്തിനും ജില്ലാ ഭരണകൂടത്തിന്റെയും ഗ്രാമസഭയുടെയും ഇടപെടലിനും ശേഷമാണ് ഇത് സാധ്യമായത്. ദളിത് കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വിവിധ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.