Temple Controversy

തിരുപ്പതി ലഡു വിവാദം: ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു
നിവ ലേഖകൻ
തിരുപ്പതി ജില്ലയിൽ പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡുവിന്റെ ആരോപണങ്ങൾ തള്ളി ജഗൻ മോഹൻ റെഡ്ഡി രംഗത്തെത്തി. ലഡ്ഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യ് സർട്ടിഫൈഡ് കമ്പനികളിൽ നിന്നാണെന്ന് ജഗൻ വ്യക്തമാക്കി.

പഴനി ക്ഷേത്ര പ്രസാദത്തെക്കുറിച്ചുള്ള വിവാദ പരാമർശം: തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ
നിവ ലേഖകൻ
തമിഴ് സംവിധായകൻ മോഹൻ ജി.യെ തിരുച്ചിറപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തിൽ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന പരാമർശമാണ് അറസ്റ്റിന് കാരണം. വിവാദ പരാമർശങ്ങൾക്ക് പിന്നാലെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.

തിരുവനന്തപുരത്ത് നട തുറന്നിരിക്കെ പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു; പരാതി ഉയർന്നു
നിവ ലേഖകൻ
തിരുവനന്തപുരത്തെ മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്രത്തിൽ നട തുറന്നിരിക്കെ പൂജാരിയെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി ഉയർന്നിരിക്കുകയാണ്. പൂജാരി അരുൺ പോറ്റിയെയാണ് പൂന്തുറ പോലീസ് ഇന്നലെ വൈകിട്ട് ...