Temple Attack

ഡൽഹിയിൽ പ്രസാദത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ക്ഷേത്ര ജീവനക്കാരൻ കൊല്ലപ്പെട്ടു
ഡൽഹി കൽക്കാജി ക്ഷേത്രത്തിൽ പ്രസാദത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ക്ഷേത്ര ജീവനക്കാരൻ കൊല്ലപ്പെട്ടു. ക്ഷേത്ര ജീവനക്കാരനായ യോഗേന്ദ്ര സിംഗിനെ മൂന്ന് യുവാക്കൾ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു, മറ്റു രണ്ടുപേർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.

മേക്കൊഴൂർ ക്ഷേത്രത്തിൽ ലഹരി സംഘത്തിന്റെ ആക്രമണം
പത്തനംതിട്ട മേക്കൊഴൂരിലെ ഋഷികേശ ക്ഷേത്രത്തിൽ ലഹരി സംഘം അതിക്രമം നടത്തി. ക്ഷേത്രമുറ്റത്തെ ബോർഡുകളും കട്ടൗട്ടുകളും തകർത്ത സംഘം ജീവനക്കാരനെയും ആക്രമിച്ചു. കഴിഞ്ഞ ദിവസത്തെ ഗാനമേളയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണ കാരണമെന്ന് സംശയം.

മധ്യപ്രദേശിലെ ക്ഷേത്രത്തിൽ പൂജാരിക്ക് നേരെ ആക്രമണം
മധ്യപ്രദേശിലെ ഷിവ്പുരിയിലെ മാതാ തെക്രി ക്ഷേത്രത്തിൽ അർദ്ധരാത്രിയോടെ പൂജാരിയെ മുപ്പതംഗ സംഘം ആക്രമിച്ചു. ക്ഷേത്രം അടച്ചതിനുശേഷം അകത്തേക്ക് കടത്തിവിടാത്തതിനെ തുടർന്നായിരുന്നു ആക്രമണം. പത്തോളം കാറുകളിലായാണ് സംഘം ക്ഷേത്രത്തിലെത്തിയത്.