Temple

ഹൈദരാബാദ് ക്ഷേത്രത്തിൽ ആസിഡ് ആക്രമണം: ജീവനക്കാരന് ഗുരുതര പരിക്ക്
ഹൈദരാബാദിലെ സൈദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിൽ ആസിഡ് ആക്രമണം. വഴിപാട് കൗണ്ടറിലെ ജീവനക്കാരനെയാണ് ആക്രമിച്ചത്. മുഖം മറച്ച ഒരാൾ ആസിഡ് ഒഴിച്ച് ബൈക്കിൽ രക്ഷപ്പെട്ടു.

ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി നാല് വർഷമാക്കാൻ സർക്കാർ നീക്കം
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി നാല് വർഷമാക്കി ഉയർത്താൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ രണ്ട് വർഷമാണ് കാലാവധി. ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരമാണ് സർക്കാരിന്റെ നീക്കം.

ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പും കരിമരുന്നും ഒഴിവാക്കണം: സ്വാമി ചിദാനന്ദപുരി
ക്ഷേത്രങ്ങളിലെ അശാസ്ത്രീയ ആനയെഴുന്നള്ളിപ്പിനെതിരെ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആനയെഴുന്നള്ളിപ്പ് മൂലം മനുഷ്യജീവനുകൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാറ്റം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കരിമരുന്ന് പ്രയോഗം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണക്കുളങ്ങര ക്ഷേത്ര ദുരന്തം: ട്രസ്റ്റിക്കെതിരെ കേസെടുക്കാൻ സാധ്യത
കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിനെ തുടർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ ക്ഷേത്ര ട്രസ്റ്റിക്കെതിരെ കേസെടുക്കാൻ സാധ്യത. വനം വകുപ്പ് സിസിഎഫ്, കോഴിക്കോട് എഡിഎം എന്നിവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കാം.

ക്ഷേത്ര പൂജാരിയെ ജാത്യാധിക്ഷേപം നടത്തിയയാൾ അറസ്റ്റിൽ
എറണാകുളം തത്തപ്പിള്ളിയിൽ ക്ഷേത്ര പൂജാരിയെ ജാത്യാധിക്ഷേപം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ പൂജാരിയെയാണ് അപമാനിച്ചത്. പറവൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

70 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വാരണാസിയിലെ ശിവക്ഷേത്രം തുറന്നു
വാരണാസിയിലെ മദൻപുരയിൽ 70 വർഷമായി പൂട്ടിയിട്ടിരുന്ന ശിവക്ഷേത്രം തുറന്നു. അധികൃതരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രത്തിന്റെ പൂട്ട് കട്ടർ ഉപയോഗിച്ച് മുറിച്ചു. ക്ഷേത്രത്തിനുള്ളിൽ മൂന്ന് ശിവലിംഗങ്ങൾ കണ്ടെത്തി.

തേനിയില് ക്ഷേത്രത്തിനുള്ളില് കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്
തമിഴ്നാട്ടിലെ തേനിയില് ക്ഷേത്രത്തിനുള്ളില് കുട്ടികളെ പീഡിപ്പിച്ച കേസില് 70 വയസ്സുള്ള പൂജാരി അറസ്റ്റിലായി. പെരിയംകുളം ഭഗവതി അമ്മന് ക്ഷേത്രത്തിലെ പൂജാരിയായ തിലകര് ആണ് പോക്സോ നിയമപ്രകാരം റിമാന്ഡില് ആയത്. മൂന്ന് കുട്ടികളെ മിഠായി നല്കി വിളിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.