Telangana

ഉറുമ്പിനെ പേടി; തെലങ്കാനയിൽ യുവതി ജീവനൊടുക്കി
തെലങ്കാനയിൽ മൈർമെക്കോഫോബിയ (ഉറുമ്പുകളോടുള്ള ഭയം) മൂലം യുവതി ആത്മഹത്യ ചെയ്തു. വീട്ടിലെ സീലിംഗ് ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു.

തെലങ്കാനയിൽ ട്രക്ക് ബസ്സിലിടിച്ച് 20 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
തെലങ്കാനയിലെ മിർജഗുഡയിൽ ട്രക്ക് ബസ്സിലിടിച്ച് 20 പേർ മരിച്ചു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ചുമ മരുന്നുകൾക്ക് വീണ്ടും നിരോധനം; റീലൈഫ്, റെസ്പിഫ്രഷ് മരുന്നുകൾക്ക് തെലങ്കാനയിലും നിരോധനം
ചുമ മരുന്നുകളായ റീലൈഫ്, റെസ്പിഫ്രഷ് എന്നിവയ്ക്ക് തെലങ്കാനയിൽ നിരോധനം ഏർപ്പെടുത്തി. മധ്യപ്രദേശിൽ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് 20 കുട്ടികൾ മരിച്ച സംഭവമുണ്ടായി. തമിഴ്നാട് ആസ്ഥാനമായുള്ള ശ്രീശൻ ഫാർമസ്യൂട്ടിക്കൽ നിർമ്മിച്ച കോൾ ഡ്രിഫ് കഫ് സിറപ്പിന് അരുണാചൽപ്രദേശിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽ; നടന് പരുക്കുകളില്ല
തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിൽ വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പുട്ടപർത്തിയിൽ നിന്നും ഹൈദരാബാദിലേക്ക് മടങ്ങും വഴി ഉണ്ടായ അപകടത്തിൽ നടൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നന്ദികോട്കൂറിൽ നിന്ന് ആടുകളുമായി വന്ന ട്രക്ക് ബ്രേക്ക് ചെയ്തതിനെ തുടർന്ന്, എതിർ ദിശയിൽ വന്ന ബൊലേറോയും വിജയ് യുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഹൈദരാബാദിൽ സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തിൽ ഒന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി
ഹൈദരാബാദിൽ സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തെ തുടർന്ന് ഒന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. ആദിലാബാദ് സ്വദേശിയായ 19 കാരനാണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ, എസ്സി & എസ്ടി നിയമലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

തെലങ്കാനയിൽ അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുകാരന് പരിക്ക്
തെലങ്കാനയിലെ സൈദാബാദിലെ സ്വകാര്യ സ്കൂളിൽ അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുകാരനായ എൽ കെ ജി വിദ്യാർത്ഥിക്ക് പരിക്കേറ്റു. കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റെന്ന് സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും പിന്നീട് അധ്യാപികയാണ് ടിഫിൻ ബോക്സ് എറിഞ്ഞതെന്ന് വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

തെലങ്കാനയിൽ സി.പി.ഐ നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
തെലങ്കാനയിലെ മലക്പേട്ടിൽ സി.പി.ഐ നേതാവ് ചന്തു റാത്തോഡ് വെടിയേറ്റ് മരിച്ചു. ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് അക്രമികൾ വെടിയുതിർത്തത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു.

തെലങ്കാനയിൽ മരുന്ന് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 44 മരണം
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മരുന്ന് നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 44 തൊഴിലാളികൾ മരിച്ചു. സ്ഫോടനം നടന്ന സിഗച്ചി ഫാർമ കമ്പനിയിൽ 143 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദേശം നൽകി.

തെലങ്കാന കെമിക്കൽ ഫാക്ടറി സ്ഫോടനത്തിൽ 30 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 30-ൽ അധികം ആളുകൾ മരിച്ചു. സിഗാച്ചി ഫാർമ കമ്പനിയിൽ നടന്ന അപകടത്തിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മൊബൈൽ ടോർച്ചിൽ രോഗിപരിശോധന; തെലങ്കാനയിൽ ആശുപത്രി സൂപ്രണ്ടിന് സസ്പെൻഷൻ
തെലങ്കാനയിലെ സഹീറാബാദ് ഏരിയ ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ രോഗികളെ പരിശോധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. തെലങ്കാന ആരോഗ്യമന്ത്രി സി. ദാമോദർ രാജ നരസിംഹയാണ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദത്തിൽ
തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദമായി. രാമപ്പ ക്ഷേത്രത്തിന് മുന്നിൽ വെച്ചായിരുന്നു സംഭവം. തെലങ്കാന സർക്കാർ ഇന്ത്യൻ വനിതകളുടെ ആത്മാഭിമാനത്തിന് ക്ഷതം വരുത്തിയെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ആതിഥ്യമര്യാദയുടെ ഭാഗമായാണ് മത്സരാർത്ഥികളുടെ കാൽ കഴുകിയതെന്നാണ് സർക്കാർ വിശദീകരണം.

അയൽവാസിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു
തെലങ്കാനയിൽ യുവാവ് അയൽവാസിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. രാജന്ന സിർസില്ല ജില്ലയിലാണ് സംഭവം. രേഖ എന്ന 25-കാരിയാണ് കൊല്ലപ്പെട്ടത്.