Technopark

ഐടി എഞ്ചിനീയർ ലഹരിമരുന്നുമായി പിടിയിൽ
തിരുവനന്തപുരത്ത് ടെക്നോപാർക്കിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന ഐടി എഞ്ചിനീയറെ നിരോധിത ലഹരിമരുന്നുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 32 ഗ്രാം MDMA, 75000 രൂപ, കഞ്ചാവ് എന്നിവ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു.

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. ടെക്നോപാർക്കിലെ പൂന്തോട്ടത്തിൽ ജോലി ചെയ്യുന്ന മാനുവൽ (41) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അന്താരാഷ്ട്ര അനിമേഷൻ വാരാഘോഷം: തിരുവനന്തപുരം ടെക്നോപാർക്കിൽ സൗജന്യ ശില്പശാല
അന്താരാഷ്ട്ര അനിമേഷൻ വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്കിൽ സൗജന്യ ശില്പശാല നടന്നു. യൂനെസ്കോ അംഗമായ അസിഫയുടെ അന്താരാഷ്ട്ര അനിമേഷൻ ദിനാചരണം 22 വർഷം പൂർത്തിയാക്കി. നൂറിലധികം അനിമേഷൻ വിദ്യാർത്ഥികൾ പങ്കെടുത്ത ശിൽപ്പശാലയിൽ വിവിധ മേഖലകളിലെ വിദഗ്ധർ അവതരണങ്ങൾ നടത്തി.

ടെക്നോപാര്ക്കില് ജോലി വാഗ്ദാനം നല്കി തട്ടിപ്പ്: രണ്ട് യുവതികൾ അറസ്റ്റിൽ
തിരുവനന്തപുരം ടെക്നോപാര്ക്കില് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള് തട്ടിയെടുത്ത രണ്ട് യുവതികൾ ഓച്ചിറയിൽ പിടിയിലായി. വിഷ്ണുപ്രിയയും മിദ്യദത്തുമാണ് അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് കൈമാറിയാണ് തട്ടിപ്പ് നടത്തിയത്.