Teacher suspension

സൂംബ വിമർശനം: അധ്യാപകന്റെ സസ്പെൻഷനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
പൊതുവിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമർശിച്ച അധ്യാപകൻ ടി കെ അഷ്റഫിന്റെ സസ്പെൻഷനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ രംഗത്ത്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ നീക്കം അനുവദിക്കില്ലെന്നും, ഇത് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സൂംബ, ലഹരി കൈമാറ്റം നടക്കുന്ന ഡി.ജെ പാർട്ടികളിലേക്കാണ് കുട്ടികളെ എത്തിക്കുക എന്നും അവർ ആരോപിച്ചു.

കിളിമാനൂരിൽ വിദ്യാർത്ഥിനിക്കെതിരെ വ്യാജ പ്രചാരണം; അധ്യാപികയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. വ്യാജപ്രചരണം കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാർത്ഥിനി ട്വന്റിഫോറിനോട് പറഞ്ഞു.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: നടനും അധ്യാപകനുമായ നാസർ കറുത്തേനി സസ്പെൻഡ് ചെയ്യപ്പെട്ടു
മലപ്പുറം വണ്ടൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നടനും അധ്യാപകനുമായ നാസർ കറുത്തേനിയെ അധ്യാപക ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജിജിവിഎച്എസ് സ്കൂളിലെ അറബിക് അധ്യാപകനായിരുന്നു നാസർ. സ്വകാര്യ ഓഫീസിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റ്.