തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില് അനധികൃതമായി ടാറ്റൂ പാര്ലര് നടത്തിയ രണ്ട് യുവാക്കള് അറസ്റ്റിലായി. യാതൊരു സുരക്ഷാ മുന്കരുതലുകളും ഇല്ലാതെ 'നാവ് പിളര്ത്തല്' അടക്കമുള്ള അപകടകരമായ ബോഡി മോഡിഫിക്കേഷന് പ്രവര്ത്തനങ്ങള് നടത്തിയതിനാണ് അറസ്റ്റ്. പൊലീസ് ടാറ്റൂ പാര്ലര് അടച്ചുപൂട്ടി.