Tamarassery

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറിയെന്ന് ദൃശ്യങ്ങൾ
താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മുഖം മറച്ച് എത്തിയവർ കല്ലെറിയുന്ന ദൃശ്യങ്ങൾ പ്രതിഷേധത്തിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറിയെന്ന പോലീസ് വാദത്തിന് ശക്തി പകരുന്നു. 365 പേർക്കെതിരെ കേസ് എടുത്തതിൽ 10 പേർ അറസ്റ്റിലായി, മഞ്ചേരി സ്വദേശിയുടെ അറസ്റ്റിനെതിരെ സി.പി.ഐ.എം വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

മയക്കുമരുന്ന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു: താമരശ്ശേരിയിൽ ഞെട്ടിക്കുന്ന സംഭവം
താമരശ്ശേരിയിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയക്ക് ശേഷം അമ്മ സുബൈദ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ചികിത്സയിലായിരുന്ന മകൻ ആഷിഖ് അമ്മയെ കാണാനെത്തിയപ്പോഴാണ് കൊല നടത്തിയത്.

താമരശ്ശേരിയിൽ ആൺകുട്ടികളെ പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റിൽ
താമരശ്ശേരിയിൽ ആൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. കട്ടിപ്പാറ സ്വദേശി പി.എം. സാബു (44) എന്നയാളാണ് പിടിയിലായത്. അഞ്ചോളം വിദ്യാർഥികളെ പീഡിപ്പിച്ചതായാണ് പരാതി.