Tamannaah Bhatia

തമന്നയെ മൈസൂർ സാന്റൽ സോപ്പ് അംബാസിഡറാക്കിയതിൽ പ്രതിഷേധം; കന്നഡ സംഘടനകൾ രംഗത്ത്
മൈസൂർ സാന്റൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തമന്നയെ തിരഞ്ഞെടുത്തതിനെതിരെ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. കന്നഡ നടിമാരെ തഴഞ്ഞ് തമന്നയെ നിയമിച്ചതിലാണ് പ്രധാന എതിർപ്പ്. 6.2 കോടി രൂപയ്ക്കാണ് തമന്നയുമായി കർണാടക സർക്കാർ കരാർ ഒപ്പിട്ടത്. പ്രാദേശിക താരങ്ങളെ പരിഗണിക്കാത്ത സർക്കാർ നിലപാടിനെതിരെ വിമർശനം ഉയരുന്നു.

ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമെന്ന് തമന്ന
മലയാളികളുടെ പ്രിയനടിയായ തമന്ന, ഫഹദ് ഫാസിലിനെ പ്രശംസിച്ച് രംഗത്ത്. ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തമന്ന പറഞ്ഞു. രാജ്യത്തെ മികച്ച നടന്മാരിൽ ഒരാളാണ് ഫഹദെന്നും താരം കൂട്ടിച്ചേർത്തു.

ക്രിപ്റ്റോ തട്ടിപ്പ് കേസ്: നടിമാരായ തമന്ന, കാജൽ എന്നിവരെ പുതുച്ചേരി പൊലീസ് ചോദ്യം ചെയ്യും
മൂന്ന് കോടി രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ പുതുച്ചേരി പൊലീസ് ചോദ്യം ചെയ്യും. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രചാരണ പരിപാടികളിൽ നടിമാർ പങ്കെടുത്തിരുന്നു. വിരമിച്ച സർക്കാർ ജീവനക്കാരന്റെ പരാതിയിലാണ് പൊലീസ് നടപടി.

2.4 കോടി ക്രിപ്റ്റോ തട്ടിപ്പ്: തമന്ന, കാജൽ എന്നിവരെ ചോദ്യം ചെയ്യും
2.4 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും. വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ അശോകന്റെ പരാതിയിലാണ് നടപടി. കമ്പനിയുമായി നടിമാർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും.