Suspension

നിയമസഭയിൽ പ്രതിഷേധം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
നിയമസഭയിലെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. സഭയുടെ നടപ്പ് സമ്മേളനത്തിൽ റോജി എം ജോൺ, എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സഭാ മര്യാദകൾ ലംഘിച്ചെന്നും ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചെന്നും ആരോപിച്ചാണ് നടപടി.

ഇസ്രായേലിനെ സസ്പെൻഡ് ചെയ്യാൻ യുവേഫ; ലോകകപ്പ് കളിക്കാനാകില്ലേ?
ഗാസയിൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ യുവേഫ ഇസ്രായേലിനെ സസ്പെൻഡ് ചെയ്യാൻ നീക്കം നടത്തുന്നു. ഇതിനായുള്ള വോട്ടെടുപ്പിലേക്ക് യുവേഫ നീങ്ങുകയാണ്. സസ്പെൻഡ് ചെയ്താല് ഇസ്രായേലിന് ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാൻ സാധിക്കാതെ വരും.

ശബ്ദരേഖാ വിവാദം: ശരത് പ്രസാദിനെതിരെ സസ്പെൻഷൻ ശിപാർശ
എ.സി. മൊയ്തീനും എം.കെ. കണ്ണനുമെതിരായ ശബ്ദരേഖാ വിവാദത്തിൽ ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെതിരെ നടപടിക്ക് ശിപാർശ. സി.പി.ഐ.എമ്മിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനാണ് നിർദ്ദേശം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാൽ ഉടൻതന്നെ നടപടി പ്രാബല്യത്തിലാകും.

യുഎസ്എ ക്രിക്കറ്റ് ബോർഡിനെ സസ്പെൻഡ് ചെയ്ത് ഐസിസി
ഐസിസി യുഎസ്എ ക്രിക്കറ്റ് ബോർഡിനെ സസ്പെൻഡ് ചെയ്തു. ഐസിസി അംഗമെന്ന നിലയിലുള്ള നിയമലംഘനങ്ങളെ തുടർന്നാണ് നടപടി. എന്നാൽ ടി20 ലോകകപ്പിലും 2028 ലെ ഒളിമ്പിക് ഗെയിംസിലും യുഎസ് ടീമിന് പങ്കെടുക്കാം.

ബേപ്പൂരിൽ കൊലപാതകം: വിവരമറിയിച്ചിട്ടും സ്ഥലത്തെത്തിയില്ല; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് നടപടി. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ആനന്ദൻ, സി.പി.ഒ ജിതിൻ ലാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഗോവ മെഡിക്കൽ കോളേജ് ചീഫ് മെഡിക്കൽ ഓഫീസറെ സസ്പെൻഡ് ചെയ്ത് ആരോഗ്യമന്ത്രി
ഗോവ മെഡിക്കൽ കോളേജിലെ ചീഫ് മെഡിക്കൽ ഓഫീസറെ ആരോഗ്യ മന്ത്രി പരസ്യമായി ശാസിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. രോഗിയുടെ പരാതിയെ തുടർന്ന് മന്ത്രി ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു. മന്ത്രിയുടെ നടപടിയെ കോൺഗ്രസ് വിമർശിച്ചു, ഇത് അധികാര ദുർവിനിയോഗമാണെന്ന് ആരോപിച്ചു.

തൊണ്ടിമുതൽ കടത്താൻ ശ്രമം; ഇടുക്കിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഇടുക്കിയിൽ തൊണ്ടിമുതൽ കടത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ കാളിയാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ്മോനെയാണ് സസ്പെൻഡ് ചെയ്തത്. തൊടുപുഴ സ്റ്റേഷനിലെ തൊണ്ടിമുതലായ സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

മൊബൈൽ ടോർച്ചിൽ രോഗിപരിശോധന; തെലങ്കാനയിൽ ആശുപത്രി സൂപ്രണ്ടിന് സസ്പെൻഷൻ
തെലങ്കാനയിലെ സഹീറാബാദ് ഏരിയ ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ രോഗികളെ പരിശോധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. തെലങ്കാന ആരോഗ്യമന്ത്രി സി. ദാമോദർ രാജ നരസിംഹയാണ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

കെഎസ്ആർടിസിയിൽ മദ്യപരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തി; സസ്പെൻഷൻ
കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് ആറ്റിങ്ങൽ യൂണിറ്റിലെ മേധാവി എം.എസ്. മനോജിനെ സസ്പെൻഡ് ചെയ്തു. മെയ് 2-നാണ് യൂണിറ്റ് ഇൻസ്പെക്ടറായ എം.എസ്. മനോജ് കെഎസ്ആർടിസി ജീവനക്കാർക്കായി ബ്രെത്ത് അനലൈസർ ഉപയോഗിച്ച് മദ്യപരിശോധന നടത്താൻ എത്തിയത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഎംഡി മനോജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

മാധ്യമങ്ങള്ക്ക് വിവരങ്ങള് ചോര്ത്തി നല്കിയെന്നാരോപിച്ച് രണ്ട് കമാന്ഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ
അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ രണ്ട് കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ. മാധ്യമങ്ങൾക്കും പി.വി. അൻവറിനും വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്താൻ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ തേടി വിവാദ ഉത്തരവ്: നാലുപേർ സസ്പെൻഡിൽ
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ നാല് ജീവനക്കാരെ ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ തേടിയതിന് സസ്പെൻഡ് ചെയ്തു. ഈ വിവാദ ഉത്തരവിനെ തുടർന്ന്, വിശദമായ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉത്തരവ് പിന്നീട് പിൻവലിച്ചു.

അരീക്കോട് വിദ്യാഭ്യാസ ഓഫീസറുടെ വിവാദ ഉത്തരവ്: അഞ്ച് ഉദ്യോഗസ്ഥർ സസ്പെൻഡിൽ
അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വിവാദ ഉത്തരവിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ട ഉത്തരവാണ് വിവാദമായത്. 2025 ഫെബ്രുവരി 13നാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്.