Supreme Court

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് ആവശ്യം. പ്രധാന സാക്ഷികളുടെ വിസ്താര സമയത്ത് താൻ ജയിലിലായിരുന്നതിനാൽ അഭിഭാഷകനുമായി കൂടിയാലോചിക്കാൻ കഴിഞ്ഞില്ലെന്നാണ് സുനിയുടെ വാദം.

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു
ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് സി ടി രവികുമാറിന്റെ ഒഴിവിലേക്കാണ് നിയമനം.

കോടതികളിൽ എല്ലാവർക്കും പ്രത്യേക ശുചിമുറി; സുപ്രീം കോടതിയുടെ നിർദ്ദേശം
കോടതികളിൽ പുരുഷന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്ക് പ്രത്യേക ശുചിമുറി സൗകര്യം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ശുചിമുറികൾ മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനകം ഹൈക്കോടതികൾ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഇന്ന് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും
എറണാകുളം സ്വദേശിയായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഇന്ന് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30-ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. കേരള ഹൈക്കോടതി ജഡ്ജിയായും പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനത്തോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി.

വിസ്മയ കേസ്: കിരൺ കുമാറിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയയുടെ കേസിലെ പ്രതി കിരൺ കുമാറിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പത്തുവർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയാണ് ഹർജി പരിഗണിക്കുന്നത്.

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം
ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ വിധി വരുന്നത് വരെയാണ് ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതും ദീർഘകാലമായി ജയിലിൽ കഴിയുന്നതും പരിഗണിച്ചാണ് ജാമ്യം.

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി
കേരള ഹൈക്കോടതിയിലും പറ്റ്ന ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നിയമന ഉത്തരവിൽ ഒപ്പുവച്ചത്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.

സംഭലിലെ മസ്ജിദ് കിണർ: തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
സംഭലിലെ സാഹി ജുമാ മസ്ജിദിന്റെ കവാടത്തിലെ കിണറിന്റെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു. കോടതിയുടെ അനുമതിയില്ലാതെ കിണറ്റിൽ പൂജ ഉൾപ്പെടെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് നോട്ടീസ് നൽകി.

സ്വവർഗ വിവാഹം: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി
സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ തള്ളി. 2023 ഒക്ടോബറിലെ വിധിയിൽ പിഴവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പുനഃപരിശോധന ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്.

ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; മാർച്ച് 31 വരെ പുറത്തിറങ്ങാം
ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് മാർച്ച് 31 വരെ ജാമ്യം നൽകിയത്. എന്നാൽ, ജയിലിന് പുറത്തിറങ്ങിയാൽ അനുയായികളെ കാണരുതെന്ന കർശന നിർദേശവും കോടതി നൽകി.

ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; മാർച്ച് 31 വരെ പുറത്തിറങ്ങാം
ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പുവിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് മാർച്ച് 31 വരെ ജാമ്യം നൽകിയത്. എന്നാൽ, ജയിലിന് പുറത്തിറങ്ങിയാൽ അനുയായികളെ കാണരുതെന്ന കർശന നിർദേശവും കോടതി നൽകി.

ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ മാനസികാരോഗ്യം സാധാരണം, സുപ്രീം കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു
പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ മാനസികാരോഗ്യ നില സാധാരണമാണെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജ് സമിതി തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിച്ചു. ജയിൽ സൂപ്രണ്ടിന്റെ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറി.