Suicide Note

ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച ജിസ്നയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; കേസിൽ അന്വേഷണം ഊർജ്ജിതം
കോഴിക്കോട് ബാലുശ്ശേരിയിൽ ഭർതൃവീട്ടിൽ മരിച്ച ജിസ്നയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ജീവിതം മടുത്തുവെന്നും, ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും മനസമാധാനം ഇല്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ജിസ്നയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭർത്താവും കുടുംബവും പീഡിപ്പിച്ചു; കണ്ണൂരിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭർത്താവിനും ഭർതൃകുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റീമ ഉന്നയിക്കുന്നത്. എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കൂട്ടുനിന്നുവെന്നും മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ വയ്യാത്തതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും റീമയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

പാലായിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
കോട്ടയം പാലായിൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി സിൽഫാ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. എട്ടാം ക്ലാസ് മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണെന്നും ആത്മഹത്യ കുറിപ്പിൽ സിൽഫ എഴുതിയിട്ടുണ്ട്. പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട: മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതായി സൂചന
പത്തനംതിട്ടയിൽ മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതായി സൂചന നൽകുന്ന കുറിപ്പ് കണ്ടെത്തി. പെൺകുട്ടി ഗർഭിണിയായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കേസിൽ സഹപാഠിയെ പൊലീസ് ചോദ്യം ചെയ്തു.