Suchitwa Mission

ശുചിത്വ മിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം: ഉടൻ അപേക്ഷിക്കൂ!
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ശുചിത്വ മിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി ടെക്കും ഓട്ടോ കാഡ് അല്ലെങ്കിൽ ക്യൂ.ജി.ഐ.എസ് എന്നിവയിലുള്ള പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 3ന് രാവിലെ 9.45ന് തിരുവനന്തപുരം പബ്ലിക് ഓഫീസിലുള്ള സ്റ്റേറ്റ് ശുചിത്വ മിഷൻ ഓഫീസിൽ നേരിട്ട് ഹാജരാകാം.

ശുചിത്വ മിഷനിൽ പ്രോഗ്രാം ഓഫീസർ നിയമനം; 46,230 രൂപ വരെ ശമ്പളം
ശുചിത്വ മിഷനിൽ പ്രോഗ്രാം ഓഫീസർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിൽ 46,230 രൂപയാണ് പ്രതിമാസ ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 19-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി രാജിവച്ചു
ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവിയിൽ നിന്ന് ഇടവേള ബാബു രാജിവച്ചു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയെ തുടർന്നാണ് ഈ നടപടി. നടിയുടെ പരാതിയിൽ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തിരുന്നു.