കൊച്ചി കാക്കനാട് തെങ്ങോട് ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരിക്ക് സഹപാഠികൾ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് വീണ് ഗുരുതരമായ പരിക്കേറ്റു. പെൺകുട്ടി പതിനഞ്ച് ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.