മാറമ്പള്ളി എംഇഎസ് കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ 12 വിദ്യാർത്ഥികളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. നേരത്തെ ആറ് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ നടപടി നേരിട്ടവരുടെ എണ്ണം 18 ആയി.