താമരശേരിയിൽ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിദ്യാർത്ഥികളുടെ പങ്ക് പോലീസ് അന്വേഷിക്കുന്നു. നേരിട്ട് പങ്കെടുത്ത അഞ്ചുപേരെ കൂടാതെ ആസൂത്രണത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയുള്ളൂ.