Student Attack

താമരശ്ശേരിയിൽ വിദ്യാർത്ഥിക്ക് മർദ്ദനം; ഷഹബാസ് കൊലക്കേസിൽ കുറ്റപത്രം
താമരശ്ശേരി പുതുപ്പാടിയിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് പൊലീസ് റിപ്പോർട്ട് നൽകി. ഷഹബാസ് കൊലപാതകക്കേസിൽ ആറ് വിദ്യാർത്ഥികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

കണ്ണൂരിൽ സീനിയർ വിദ്യാർത്ഥിക്ക് നേരെ വധശ്രമം; ജൂനിയറും സംഘവും ഒളിവിൽ
കണ്ണൂർ ലീഡേഴ്സ് കോളജിൽ ഒന്നര വർഷം മുൻപുണ്ടായ തർക്കത്തിന്റെ തുടർച്ചയായി സീനിയർ വിദ്യാർത്ഥിക്ക് നേരെ വധശ്രമം. ജൂനിയർ വിദ്യാർത്ഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാരം സ്വദേശിയായ മുനീസ് മുസ്തഫയെ ആക്രമിച്ചത്. പ്രതികൾ ഒളിവിലാണ്.

കൊല്ലത്ത് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; സഹപാഠി അറസ്റ്റിൽ
കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. സഹപാഠിയായ പെൺകുട്ടിയെ തള്ളിയിട്ടു എന്നാരോപിച്ചായിരുന്നു മർദ്ദനം. ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒറ്റപ്പാലം വിദ്യാർത്ഥി മർദ്ദനം: സാജന്റെ നില ഗുരുതരം, പ്രതി ജാമ്യത്തിൽ
ഒറ്റപ്പാലത്ത് സഹപാഠിയുടെ മർദ്ദനത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സാജന്റെ നില ഗുരുതരം. പ്രതിയായ കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സാജന്റെ കുടുംബം.

യുപിയിൽ ദളിത് വിദ്യാർത്ഥിയെ ആക്രമിച്ച് വിദ്യാർത്ഥികൾ; അംബേദ്കറിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന്
യുപിയിൽ 16കാരനായ ദളിത് വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികൾ ആക്രമിച്ചു. അംബേദ്കറിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനാണ് ആക്രമണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിദ്യാർത്ഥികൾക്ക് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം
കോട്ടയം കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിലെ വിദ്യാർത്ഥികൾക്ക് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം ഉണ്ടായി. എസ് എഫ് ഐ ഭാരവാഹിയെ തെറ്റിദ്ധരിച്ചാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഒരു വിദ്യാർത്ഥിയെ കോളേജ് സസ്പെൻഡ് ചെയ്തു.