Student

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
കോഴിക്കോട് സ്വദേശിനിയായ ലക്ഷ്മി മിത്ര (21) എന്ന ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനി ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തു. സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ നാലാം നിലയിൽ നിന്ന് ചാടിയാണ് ലക്ഷ്മി മരണപ്പെട്ടത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഒമ്പതാം ക്ലാസുകാരൻ ഗാനമേളയ്ക്ക് പോകാൻ വിലക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തു
പാലക്കാട് മണ്ണൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വീട്ടുകാർ ഗാനമേളയ്ക്ക് പോകുന്നത് വിലക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. ജ്യോതിഷിന്റെ മകൻ ശ്രീഹരിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഗോകുൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായുണ്ടായ വഴക്കിനെത്തുടർന്ന് തൂങ്ങിമരിച്ചു. മേരികുളം സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഗോകുൽ. ഇന്ന് രാവിലെയാണ് ഗോകുലിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇൻഡോറിൽ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; വാട്സ്ആപ്പ് സ്റ്റാറ്റസിൽ ‘നല്ല മകനോ വിദ്യാർത്ഥിയോ ആയില്ല’
ഇൻഡോറിലെ ദ്വാരകാപുരിയിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മയൂർ രജ്പുത് എന്ന വിദ്യാർത്ഥി 'നല്ല വിദ്യാർത്ഥിയോ മകനോ ആകാൻ കഴിഞ്ഞില്ല' എന്ന് വാട്സ്ആപ്പ് സ്റ്റാറ്റസിൽ കുറിച്ചിരുന്നു. പോലീസ് കേസ് അന്വേഷിക്കുന്നു.

ഒറ്റപ്പാലത്ത് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; സഹപാഠി അറസ്റ്റിൽ
ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റു. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഒറ്റപ്പാലം പോലീസ് കേസെടുത്തു.

കൊച്ചിയിൽ പത്താം ക്ലാസുകാരിക്ക് ലഹരിമരുന്ന് നൽകി പീഡനം
കൊച്ചിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ലഹരിമരുന്ന് നൽകി പീഡനം. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതിയാണ് പെൺകുട്ടിയെ ഡയറി മിൽക്കിൽ ലഹരി കലർത്തി നൽകി പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാട്ടാക്കട കുറ്റിച്ചലിലെ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുമക്കുഴി സ്വദേശി ബെൻസൺ ഏബ്രഹാം ആണ് മരിച്ചത്. പ്രോജക്ട് സമർപ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്.

ഹരിയാനയില് പശുക്കടത്ത് ആരോപിച്ച് വിദ്യാര്ത്ഥിയെ വെടിവച്ചുകൊന്നു
ഹരിയാനയിലെ ഗദ്പുരി ഗ്രാമത്തില് പശുക്കടത്ത് ആരോപിച്ച് 12-ാം ക്ലാസ് വിദ്യാര്ത്ഥിയായ ആര്യന് മിശ്രയെ ഗോരക്ഷാ സംഘം വെടിവച്ചുകൊന്നു. ഡല്ഹി-ആഗ്ര ദേശീയ പാതയിലൂടെ കാറില് സഞ്ചരിക്കുകയായിരുന്ന ആര്യനെയും സുഹൃത്തുക്കളെയും 30 കിലോമീറ്ററോളം പിന്തുടര്ന്നാണ് വെടിയുതിര്ത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര് അറസ്റ്റിലായിട്ടുണ്ട്.

ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു
ആലപ്പുഴയിലെ മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ താര സജീഷ് ചികിത്സയിലിരിക്കെ മരണമടഞ്ഞു. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞുവീണ ...