Stock Market

Chinese cyber fraud Kerala stock market

ഓഹരി വിപണി തട്ടിപ്പ്: ചൈനീസ് സൂത്രധാരൻ അറസ്റ്റിൽ

Anjana

ഓഹരി വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാൻ പഠിപ്പിക്കാമെന്ന പേരിൽ സൈബർ തട്ടിപ്പ് നടത്തിയ ചൈനീസ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ കെ എ സുരേഷിൽ നിന്ന് 43.5 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. 100 കോടിയിലേറെ രൂപ സംഘം ഇതുവരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

RBI dollar sale rupee stabilization

ഓഹരി വിപണി തകർച്ചയിൽ; രൂപ ബലപ്പെടുത്താൻ റിസർവ് ബാങ്ക് ഡോളർ വിൽപ്പന തുടങ്ങി

Anjana

ഓഹരി വിപണിയിലെ തിരിച്ചടിയും രൂപയുടെ മൂല്യത്തകർച്ചയും നേരിടാൻ റിസർവ് ബാങ്ക് ഡോളർ വിൽപ്പന ആരംഭിച്ചു. സെൻസെക്സും നിഫ്റ്റിയും ഒന്നര ശതമാനം ഇടിഞ്ഞു. വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടതും കമ്പനികളുടെ മോശം പ്രകടനവും വിപണിയെ സാരമായി ബാധിച്ചു.

Indian stock market crash

ഓഹരി വിപണി തകർച്ച: അഞ്ച് പ്രധാന കാരണങ്ങൾ

Anjana

ഇന്ന് രാവിലെ മുതൽ ഓഹരി വിപണി കുത്തനെ താഴേക്ക് പതിക്കുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പ്, ഇന്ത്യൻ കമ്പനികളുടെ മോശം പ്രകടനം, വിദേശ നിക്ഷേപം പിൻവലിക്കൽ, അന്താരാഷ്ട്ര സംഘർഷങ്ങൾ, ഇന്ധന വില വർധന എന്നിവയാണ് പ്രധാന കാരണങ്ങൾ. സെൻസെക്സ് 1000 പോയന്റിലേറെ ഇടിഞ്ഞു.

Noel Tata Tata Trusts chairman stock prices

നോയൽ ടാറ്റയുടെ നിയമനം: ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം ഉയരുന്നു

Anjana

നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റ് അധ്യക്ഷനായി നിയമിച്ചതിനെ തുടർന്ന് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തിൽ വർധനവുണ്ടായി. ട്രൻ്റ് ലിമിറ്റഡ്, ടാറ്റ കെമിക്കൽസ്, ടാറ്റ ഇൻവെസ്റ്റ്മെൻ്റ് കോർപറേഷൻ തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യമാണ് പ്രധാനമായും ഉയർന്നത്. നോയൽ ടാറ്റയുടെ നിയമനം കമ്പനിയുടെ സ്ഥിരതയാർന്ന മുന്നേറ്റത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

Zomato ESOP employee shares

സൊമാറ്റോ ജീവനക്കാർക്ക് 1.2 കോടി ഓഹരികൾ; ഇഎസ്ഒപി പ്രഖ്യാപിച്ചു

Anjana

സൊമാറ്റോ തങ്ങളുടെ ജീവനക്കാർക്കായി പുതിയ ഇഎസ്ഒപി പ്രഖ്യാപിച്ചു. 11997768 ഓഹരികൾ നിശ്ചിത മാനദണ്ഡം പൂർത്തീകരിച്ച തൊഴിലാളികൾക്ക് നൽകും. തൊഴിലാളികൾക്ക് 330.17 രൂപയിൽ ഓഹരികൾ സ്വന്തമാക്കാം.

Adani stocks fall, Hindenburg report

അദാനി ഓഹരികളിൽ വൻ ഇടിവ്; നിക്ഷേപകർക്ക് 53,000 കോടി രൂപയുടെ നഷ്ടം

Anjana

അദാനി ഗ്രൂപ്പ് ഓഹരികളിൽ 7 ശതമാനം വരെ ഇടിവുണ്ടായി. നിക്ഷേപകർക്ക് 53,000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷമാണ് ഇടിവുണ്ടായത്. സെബി ചെയർപേഴ്സണുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ വൻ ഇടിവ്; സെൻസെക്സ് 1000 പോയിന്റ് താഴ്ന്നു

Anjana

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടായി. സെൻസെക്സ് ആയിരം പോയിന്റ് വരെ താഴ്ന്നു. വിവിധ ഓഹരി ഇടപാടുകളിൽ നികുതി വർധിപ്പിച്ച നടപടി വിപണിയിൽ നിരാശയ്ക്ക് കാരണമായി. ...

സെൻസെക്സ് 81,000 കടന്നു; നിഫ്റ്റി 25,000 പോയിന്റിനടുത്ത്

Anjana

ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം രേഖപ്പെടുത്തി. സെൻസെക്സ് ചരിത്രത്തിലാദ്യമായി 81,000 പോയിന്റ് കടന്ന് 81,203 പോയിന്റിലെത്തി. 700 പോയിന്റ് ഉയർന്നാണ് സെൻസെക്സ് ഈ പുതിയ ഉയരം കുറിച്ചത്. ...

റെക്കോർഡ് തകർത്ത് സെൻസെക്സ് 80,000 പോയിന്റ് കടന്നു; ഇന്ത്യൻ ഓഹരി വിപണി ചരിത്രം കുറിച്ചു

Anjana

ഇന്ത്യൻ ഓഹരി വിപണി ചരിത്രം കുറിച്ചിരിക്കുന്നു. സെൻസെക്സ് ആദ്യമായി 80,000 പോയിന്റ് കടന്നതോടെ റെക്കോർഡുകൾ തകർന്നു വീണു. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 570 പോയിന്റ് ഉയർന്ന സെൻസെക്സിനൊപ്പം ...

ഓഹരി വിപണിയിൽ തുടർച്ചയായ റെക്കോർഡ് നേട്ടങ്ങൾ

Anjana

ഈ മാസം പതിനൊന്നാം തവണയും ഓഹരി വിപണി റെക്കോർഡ് തിരുത്തിക്കുറിച്ചു. 23 വ്യാപാര സെഷനുകളിൽ നിഫ്റ്റി 1000 പോയിന്റുകൾ ഉയർന്നു. സെൻസെക്സ് 79,500ഉം നിഫ്റ്റി 24,200 പോയിന്റിനും ...