Srinagar

ഡൽഹി ചെങ്കോട്ട സ്ഫോടന കേസ്: ശ്രീനഗറിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ ശ്രീനഗറിൽ നിന്ന് ഒരു ഡോക്ടറെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിൽ ഭീകരർക്കായി വ്യാപക റെയ്ഡ് നടക്കുന്നു. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട് 15 പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുള്ളത്.

പഹൽഗാം ഭീകരാക്രമണം; സി.പി.ഐ.എം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും
സിപിഐഎം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആദിൽ ഷായുടെ കുടുംബാംഗങ്ങളെ പ്രതിനിധി സംഘം സന്ദർശിക്കും. വിനോദസഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് ജീവൻ നഷ്ടമായത്.

പഹൽഗാം ഭീകരാക്രമണം: ശ്രീനഗർ വിമാന ടിക്കറ്റുകൾക്ക് സൗജന്യ റീഷെഡ്യൂളിംഗും റീഫണ്ടും പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് സൗജന്യ റീഷെഡ്യൂളിംഗും റീഫണ്ടും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഏപ്രിൽ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ ആനുകൂല്യം. #SrinagarSupport എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ബുക്കിംഗുകൾ ക്രമീകരിക്കാം.

ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരുക്ക്
ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഞായറാഴ്ച ഗ്രനേഡ് ആക്രമണം നടന്നു. ടൂറിസം ഓഫീസിന് സമീപമുള്ള ചന്തയിൽ നടന്ന ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റു. സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്.