Sree Padmanabhaswamy Temple

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണം കാണാനില്ല; ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം കാണാനില്ലെന്ന പരാതിയിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിൽ നടന്ന ഓഡിറ്റ് പരിശോധനയിലാണ് സ്വർണത്തിന്റെ കുറവ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: ഗുരുതര വെളിപ്പെടുത്തലുമായി മുതിര്ന്ന ഉദ്യോഗസ്ഥന്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില് നിന്ന് വസ്തുക്കള് കാണാതായതിനെക്കുറിച്ച് മുതിര്ന്ന ഉദ്യോഗസ്ഥന് ഗുരുതര ആരോപണം ഉന്നയിച്ചു. മുന്കാലങ്ങളിലും സമാനമായ സംഭവങ്ങള് ഉണ്ടായിട്ടുണ്ടെന്നും, തിരിച്ചെത്തിയ വസ്തുക്കളുടെ ആധികാരികത പരിശോധിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര മോഷണം: പ്രതികളുടെ വിചിത്ര മൊഴി; ഐശ്വര്യത്തിനായി മോഷ്ടിച്ചെന്ന് വാദം
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണക്കേസിൽ പിടിയിലായ പ്രതികൾ വിചിത്രമായ മൊഴി നൽകി. വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പറഞ്ഞു. ഹരിയാന സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്.