വടശ്ശേരിക്കര ശ്രീ അയ്യപ്പാ കോളേജിന് നഴ്സിംഗ് കോളേജ് അനുവദിക്കുന്നതിൽ വൻ അഴിമതി നടന്നതായി കണ്ടെത്തി. നഴ്സിംഗ് കൗൺസിൽ പരിശോധനാ റിപ്പോർട്ടിലെ കണക്കുകൾ വ്യാജമാണെന്ന് തെളിഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ വ്യാജ റിപ്പോർട്ട് തയ്യാറാക്കിയതായി സംശയം.