മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലികൾക്കായി കേരള പോലീസിന് ലഭിച്ച പുതിയ സ്പീഡ് ബോട്ട് രണ്ട് മാസമായി ഉപയോഗശൂന്യമാണ്. ബോട്ടിന്റെ വിലയായ 39.5 ലക്ഷം രൂപ പോലീസ് ഇതുവരെ അടച്ചിട്ടില്ല. ഇതേത്തുടർന്ന് ബോട്ടിന്റെ സർവീസിങ് നടത്താൻ കമ്പനി വിസമ്മതിച്ചു.