Special Investigation Team

ധർമ്മസ്ഥലം സംഭവം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കർണാടക സർക്കാർ
ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങൾ മറവുചെയ്തു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന് ഡിജിപി പ്രണബ് മൊഹന്തി നേതൃത്വം നൽകും. കർണാടകയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കാണാതായ കേസുകളും ഈ അന്വേഷണ സംഘത്തിൻ്റെ പരിധിയിൽ വരുന്നതാണ്.

വയനാട് ഡിസിസി ട്രഷറർ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. സാമ്പത്തിക ഇടപാടുകളും ആത്മഹത്യയുടെ സാഹചര്യങ്ങളും പരിശോധിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം 25 കേസുകൾ രജിസ്റ്റർ ചെയ്തു
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പ്രകാരം പ്രത്യേക അന്വേഷണ സംഘം 25 കേസുകൾ രജിസ്റ്റർ ചെയ്തു. ഭൂരിഭാഗം കേസുകളിലും ആരെയും പ്രതിചേർക്കാതെയാണ് രജിസ്റ്റർ ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരമാകും പ്രതികളിലേക്കുള്ള അന്വേഷണം വ്യാപിപ്പിക്കുക.

യുവ നടിയെ ബലാത്സംഗം ചെയ്ത കേസ്: സിദ്ദിഖിനെ കസ്റ്റഡിയിലെടുക്കാന് എസ്‌ഐടി
യുവ നടിയെ ബലാത്സംഗം ചെയ്ത കേസില് നടന് സിദ്ദിഖിനെ കസ്റ്റഡിയില് എടുക്കാന് പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നു. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. ഡിജിറ്റല് തെളിവുകള് ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതാണെന്ന് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തി. പത്ത് ദിവസത്തിനകം മൊഴി നൽകിയവരുമായി ബന്ധപ്പെടാനും നിയമനടപടി തുടരാൻ താൽപര്യമുള്ളവരുടെ മൊഴിയിൽ കേസെടുക്കാനും തീരുമാനിച്ചു. 3896 പേജുള്ള റിപ്പോർട്ട് വനിതാ ഉദ്യോഗസ്ഥർ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.

നടൻ ജയസൂര്യക്കെതിരെ പുതിയ പരാതി: പ്രത്യേക അന്വേഷണസംഘം നടപടി സ്വീകരിക്കുന്നു
നടൻ ജയസൂര്യക്കെതിരെ പ്രത്യേക അന്വേഷണസംഘത്തിന് പുതിയ പരാതി ലഭിച്ചു. 2013-ൽ തൊടുപുഴയിൽ ഷൂട്ടിംഗ് സെറ്റിൽ വെച്ച് കടന്നുപിടിച്ചെന്നാണ് ഒരു നടിയുടെ പരാതി. സിനിമാ മേഖലയിൽ നിന്ന് ഇതുവരെ 18 പരാതികൾ ലഭിച്ചിട്ടുണ്ട്.