Soubin Shahir

“പാതിരാത്രി” ഗംഭീര വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ
നവ്യ നായരെയും സൗബിൻ ഷാഹിറിനെയും പ്രധാന കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത "പാതിരാത്രി" എന്ന സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ചിത്രത്തിൽ സൗബിൻ അവതരിപ്പിച്ച ഹരീഷ് എന്ന കഥാപാത്രത്തിന് അഭിനന്ദന പ്രവാഹമാണ്. സിനിമയുടെ വിജയത്തിൽ പ്രേക്ഷകരോടുള്ള നന്ദി സൗബിൻ അറിയിച്ചു.

നവ്യയും സൗബിനും ഒന്നിച്ചെത്തിയ ‘പാതിരാത്രി’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു
നവ്യ നായരെയും സൗബിൻ ഷാഹിറിനെയും പ്രധാന കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ സിനിമ പുറത്തിറങ്ങി. ത്രില്ലർ സിനിമകളുടെ ഗണത്തിൽപ്പെടുന്ന ഈ സിനിമ ഒരു രാത്രിയിൽ നടക്കുന്ന ആകസ്മിക സംഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ നല്ല അഭിപ്രായമാണ് പങ്കുവെക്കുന്നത്.

നവ്യ നായരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘പാതിരാത്രി’ നാളെ തീയേറ്ററുകളിലേക്ക്
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പാതിരാത്രി' നാളെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ചിത്രത്തിൽ നവ്യ നായർ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്നു എന്നത് പ്രധാന ആകർഷണമാണ്.

നവ്യ നായർ, സൗബിൻ ഷാഹിർ ചിത്രം ‘പാതിരാത്രി’യിലെ ഗാനം പുറത്തിറങ്ങി
നവ്യ നായരെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിന്മയി ശ്രീപദ ആലപിച്ച 'നിലഗമനം' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒക്ടോബർ 17-ന് ചിത്രം റിലീസ് ചെയ്യും.

ദുൽഖറിനൊപ്പം പുതിയ സിനിമക്ക് ഒരുങ്ങി സൗബിൻ ഷാഹിർ
നടനും സംവിധായകനുമായ സൗബിൻ ഷാഹിർ തന്റെ പുതിയ സിനിമ സ്വപ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. ദുൽഖർ സൽമാനുമായി പുതിയ സിനിമ ചെയ്യാൻ ഒരുങ്ങുകയാണെന്ന് സൗബിൻ അറിയിച്ചു. സൗബിൻ ആദ്യമായി സംവിധാനം ചെയ്ത "പറവ" എന്ന ചിത്രത്തിൽ ദുൽഖർ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡി സി പി വിനോദ് പിള്ളയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫ് ആണ് കേസ് അന്വേഷിക്കുന്നത്. സിനിമയുടെ ലാഭവിഹിതം നൽകാതെ കബളിപ്പിച്ചുവെന്ന സിറാജിൻ്റെ പരാതിയിലാണ് കേസ്.

സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫ് ആണ് കേസ് അന്വേഷിക്കുന്നത്.

നവ്യയും സൗബിനും ഒന്നിക്കുന്ന ‘പാതിരാത്രി’ ഒക്ടോബറിൽ
നവ്യ നായരെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും.

രജനികാന്തിന്റെ ‘കൂലി’ക്ക് സമ്മിശ്ര പ്രതികരണം; സൗബിന്റെ പ്രകടനത്തിന് പ്രശംസ
രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'കൂലി' എന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ സൗബിന്റെ അഭിനയം മികച്ചതാണെന്ന് അഭിപ്രായമുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്ക് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിരിക്കുന്നു.

സൗബിനെക്കുറിച്ച് രജനീകാന്ത് പറഞ്ഞത് വിവാദത്തിലേക്ക്; കഷണ്ടിയുള്ളതുകൊണ്ട് സംശയമുണ്ടായിരുന്നുവെന്ന് സൂപ്പർ താരം
സൗബിൻ ഷാഹിറിനെക്കുറിച്ച് രജനീകാന്ത് നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കഷണ്ടിയുള്ളതുകൊണ്ട് സൗബിൻ ഈ വേഷത്തിലേക്ക് ചേരുമോ എന്ന് സംശയമുണ്ടായിരുന്നുവെന്നും പിന്നീട് അഭിനയം കണ്ടപ്പോൾ അത്ഭുതപ്പെട്ടുവെന്നും രജനീകാന്ത് പറയുകയുണ്ടായി. ഈ പ്രസ്താവനക്കെതിരെ പലരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

മഞ്ഞുമ്മൽ ബോയ്സ് തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് സുപ്രീം കോടതിയുടെ ആശ്വാസം; നിവിൻ പോളിക്ക് നോട്ടീസ്
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിന് സുപ്രീം കോടതിയുടെ ആശ്വാസം. ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, ‘ആക്ഷൻ ഹീറോ ബിജു 2’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന കേസിൽ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ് നൽകി.
