Sooraj murder case

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
കണ്ണൂർ പറമ്പയിൽ കുട്ടിച്ചാത്തൻ മഠം ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഐഎം പ്രവർത്തകർ ആഘോഷം നടത്തി. മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രമുള്ള കൊടികളാണ് ഉപയോഗിച്ചത്. കലശ ഘോഷയാത്രയിലാണ് സംഭവം.

സൂരജ് വധക്കേസ്: ശിക്ഷിക്കപ്പെട്ടവർക്ക് വേണ്ടി അപ്പീൽ നൽകുമെന്ന് എം വി ജയരാജൻ
കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കായി അപ്പീൽ നൽകുമെന്ന് എം വി ജയരാജൻ. ശിക്ഷിക്കപ്പെട്ടവരെ കുറ്റവാളികളായി താൻ കാണുന്നില്ലെന്നും അവരുടെ നിരപരാധിത്വം കോടതിക്ക് മുന്നിൽ തെളിയിക്കാനുള്ള എല്ലാ നിയമപരമായ വഴികളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. കീഴ്ക്കോടതി വിധി അന്തിമമല്ലെന്നും പാർട്ടിയുടെ പൂർണ പിന്തുണ ശിക്ഷിക്കപ്പെട്ടവർക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂരജ് വധക്കേസ്: പ്രതികളെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ‘നിങ്ങൾ കൊന്നിട്ടു വരൂ, ഞങ്ങൾ കൂടെയുണ്ട്’ എന്ന സന്ദേശമാണെന്ന് കെ. സുധാകരൻ
കണ്ണൂർ എളമ്പിലായിയിൽ സൂരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് സിപിഐഎം സംരക്ഷണം നൽകുന്നതായി കെ. സുധാകരൻ ആരോപിച്ചു. കൊലപാതക രാഷ്ട്രീയം സിപിഐഎം ഉപേക്ഷിക്കുന്ന ദിവസം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ ഡമ്മി പ്രതികളെ ഹാജരാക്കി യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.