കൊയിലാണ്ടി അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീതിന്റെ ആത്മഹത്യയിൽ പുതിയ വെളിപ്പെടുത്തലുകൾ. ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപ്രവർത്തകർ. അസിസ്റ്റൻറ് കമാൻഡൻറ് അജിത്തിന്റെ വ്യക്തിവൈരാഗ്യവും ജോലി സമ്മർദ്ദവും കാരണമായതായി സൂചന.