കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ നടന്ന അപകടത്തെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. സമൂഹമാധ്യമങ്ങളിൽ ജനപ്രീതിക്കായി അപകടകരമായ റീൽസ് ചിത്രീകരണം വർധിച്ചുവരുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി.