വടകര ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി എൻ. വിനിൽ കുമാറിനെയാണ് വടകര സൈബർ ക്രൈം പോലീസ് പിടികൂടിയത്. ഐ.എം.ഇ.ഐ നമ്പർ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.