Skeleton

ധർമ്മസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തി; പരിശോധന ഊർജിതമാക്കി പോലീസ്
ധർമ്മസ്ഥലയിലെ ഉൾക്കാട്ടിൽ ആറാമത്തെ പോയിന്റിൽ നടത്തിയ തിരച്ചിലിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. രണ്ടടി ആഴത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.

കൊല്ലത്ത് സ്യൂട്ട്കേസിൽ കണ്ടെത്തിയ അസ്ഥികൂടം: മെഡിക്കൽ പഠന ആവശ്യത്തിനുള്ളതാണെന്ന് സൂചന
കൊല്ലം ശാരദാ മഠം സിഎസ്ഐ ദേവാലയത്തിനടുത്ത് സ്യൂട്ട്കേസിൽ അസ്ഥികൂടം കണ്ടെത്തി. മെഡിക്കൽ പഠന ആവശ്യത്തിനുള്ളതാണെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികളിൽ മാർക്കിങ്ങുകളും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം: പോലീസ് അന്വേഷണം
കൊല്ലത്തെ സിഎസ്ഐ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം കണ്ടെത്തി. പള്ളിയിലെ ജീവനക്കാരാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യാസ്ഥികൂടം കണ്ടെത്തി
തൃശൂർ എരുമപ്പെട്ടിയിലെ കടങ്ങോട് എന്ന സ്ഥലത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യാസ്ഥികൂടം കണ്ടെത്തി. ഏകദേശം രണ്ട് മാസം പഴക്കമുള്ള അസ്ഥികൂടം നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.