ShwetaMenon

ശ്വേതാ മേനോനെതിരായ കേസ്: പ്രതികരണവുമായി ദേവന്
നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തില് പ്രതികരണവുമായി നടന് ദേവന്. കേസ് നിലനില്ക്കില്ലെന്നും പരാതിക്കാരന് ദുരുദ്ദേശമുണ്ടെന്നും ദേവന് പ്രതികരിച്ചു. എഫ്.ഐ.ആര് കേള്ക്കുമ്പോള് തന്നെ കേസിലെ കാര്യങ്ങള് വിഡ്ഢിത്തപരമാണെന്ന് മനസിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മ സംഘടനയിലെ തെരഞ്ഞെടുപ്പില് ശ്വേതക്കെതിരെ മത്സരിക്കുന്നത് ദേവനാണ്.

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ അനുഭവം ദൗർഭാഗ്യകരമാണെന്നും, ഇതിനെതിരെ പ്രതിഷേധം അറിയിക്കുന്നുവെന്നും രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അഭിനേതാക്കൾക്കെതിരെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ എതിർത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ കേസ് വന്നിരിക്കുന്നത്.

ശ്വേതാ മേനോനെതിരായ കേസ്: എഫ്ഐആർ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ
നടി ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തനിക്കെതിരെയുള്ള പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് ശ്വേത ആരോപിച്ചു. എഫ്ഐആറിലെ വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.