Shoranur

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കാസർകോട് സ്വദേശി അറസ്റ്റിൽ
വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ഷൊർണൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ ഹസ്ബുള്ളയാണ് (46) പിടിയിലായത്. ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്നാണ് പരാതി.

ഷൊർണൂരിൽ 22കാരൻ ദുരൂഹ മരണം; ലഹരിമരണമെന്ന് സംശയം
ഷൊർണൂരിൽ 22 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. യുവാവിന്റെ അടിവസ്ത്രത്തിൽ നിന്ന് സിറിഞ്ച് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ലഹരി ഉപയോഗമാണോ മരണകാരണമെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.

ഷൊര്ണൂരിനടുത്ത് വന്ദേഭാരത് എക്സ്പ്രസ് കുടുങ്ങി; യാത്രക്കാര് ദുരിതത്തില്
ഷൊര്ണൂരിനടുത്ത് വന്ദേഭാരത് എക്സ്പ്രസ് സാങ്കേതിക തകരാറിനെ തുടര്ന്ന് ഒരു മണിക്കൂറോളം വഴിയില് കുടുങ്ങി. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ട്രെയിന് നിശ്ചലമായത്. ബാറ്ററി ചാര്ജ് തീര്ന്നതാണ് കാരണമെന്ന് റെയില്വേ അധികൃതര് വ്യക്തമാക്കി.

ഷൊര്ണൂരില് ട്രെയിന് തട്ടി നാല് ശുചീകരണ തൊഴിലാളികള് മരിച്ചു
ഷൊര്ണൂരില് കേരള എക്സ്പ്രസ് തട്ടി നാല് റെയില്വേ ശുചീകരണ തൊഴിലാളികള് മരിച്ചു. തമിഴ്നാട് സ്വദേശികളായ മൂന്നുപേര് തല്ക്ഷണം മരിച്ചു, ഒരാള് പുഴയില് വീണ് മരിച്ചു. അപകടകാരണം അന്വേഷിച്ചുവരികയാണ്.