ബിഹാറിലെ പാറ്റ്നയിൽ പച്ചക്കറി മാലിന്യം നീക്കം ചെയ്യുന്നതിനിടെ 500 വർഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തി. പുരാതന ശിവലിംഗവും കാൽപ്പാദങ്ങളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ സ്ഥലം ആത്മീയ കേന്ദ്രമായി മാറി. ഭക്തജനങ്ങൾ പൂജകളും വഴിപാടുകളുമായി എത്തുന്നു.