Shine Tom Chacko

ഷൈൻ ടോം ചാക്കോയ്ക്കെതിരെ വീണ്ടും ആരോപണം; മോശം പെരുമാറ്റമെന്ന് നടി അപർണ ജോൺസ്
ഷൈൻ ടോം ചാക്കോയ്ക്കെതിരെ മറ്റൊരു നടിയുടെ ഗുരുതര ആരോപണം. സിനിമാ സെറ്റിൽ മോശമായി പെരുമാറിയെന്നും ലഹരി ഉപയോഗിച്ചിരുന്നെന്നും സംശയമുണ്ടെന്നും നടി അപർണ ജോൺസ്. അമ്മ സംഘടനയ്ക്കും ഫിലിം ചേംബറിനും പരാതി നൽകിയതായി അപർണ.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് എക്സൈസ് നോട്ടീസ്
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ്. ഒരാഴ്ചക്കുള്ളിൽ ഹാജരാകാൻ നിർദ്ദേശം. മുഖ്യപ്രതി തസ്ലീമയിൽ നിന്ന് ലഹരി വാങ്ങിയെന്നാണ് മൊഴി.

ഷൈൻ ടോം ചാക്കോയ്ക്ക് ഫെഫ്കയുടെ കർശന താക്കീത്
ലഹരി ഉപയോഗ വിഷയത്തിൽ ഷൈൻ ടോം ചാക്കോയ്ക്ക് ഫെഫ്ക കർശന താക്കീത് നൽകി. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. ഷൈനിന് ഒരു അവസരം കൂടി നൽകുമെന്നും അറിയിച്ചു.

ഷൈൻ ടോം ചാക്കോയ്ക്ക് ഫെഫ്കയുടെ അവസാന അവസരം
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷൈൻ ടോം ചാക്കോയ്ക്ക് ഫെഫ്ക അവസാന അവസരം നൽകി. ഷൈനിന്റെ ഭാഗം കേട്ട ശേഷമാണ് തീരുമാനമെന്ന് ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കി. ലൊക്കേഷനുകളിൽ ലഹരി പരിശോധന നടത്തുന്നതിൽ എതിർപ്പില്ലെന്നും അവർ അറിയിച്ചു.

ഷൈൻ ടോം ചാക്കോ ലഹരിമരുന്ന് കേസ്: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കമ്മീഷണർ
ഷൈൻ ടോം ചാക്കോക്കെതിരായ ലഹരിമരുന്ന് കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് കൊച്ചി നഗര പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. എൻഡിപിഎസ് ആക്ട് 27 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷൈൻ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് മൊഴി നൽകിയിട്ടുള്ളതിനാൽ ഈ വകുപ്പ് പ്രസക്തമാണെന്നും കമ്മീഷണർ വ്യക്തമാക്കി.

ഷൈൻ ടോം ചാക്കോ വിവാദം: ഒത്തുതീർപ്പിലേക്കെന്ന് സൂചന
നടി വിൻസി അലോഷ്യസ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന നിർമ്മാതാവിന്റെ ആവശ്യത്തെ തുടർന്നാണ് ഈ നീക്കം. ഷൈൻ ടോം ചാക്കോയും കുടുംബവും ഇൻറേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിൽ ക്ഷമാപണം നടത്തി.

ഷൈൻ ടോം ചാക്കോ വിവാദം: ഒത്തുതീർപ്പിന്റെ സാധ്യത
നടി വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ ഒത്തുതീർപ്പിന്റെ സാധ്യത. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയിൽ മറ്റു പരാതികളില്ലെന്നും തനിക്ക് ബുദ്ധിമുട്ട് ഉണ്ടായെന്ന് മാത്രമാണ് പറഞ്ഞതെന്നും വിൻസി മൊഴി നൽകി. ഐസിസി റിപ്പോർട്ട് ഉടൻ ഫിലിം ചേംബറിന് കൈമാറും.

ഷൈൻ ടോം ചാക്കോ ലഹരിക്കേസ്: കൂടുതൽ പേരുടെ മൊഴിയെടുക്കും
ലഹരിമരുന്ന് കേസിൽ ഷൈൻ ടോം ചാക്കോയുടെ മൊഴികളിൽ പോലീസിന് പൂർണ്ണ വിശ്വാസമില്ല. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും. ഷൈനെ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ മൊഴിയെടുക്കും.

ഷൈൻ ടോം ചാക്കോക്കെതിരെ അന്വേഷണത്തിൽ സഹകരിക്കുമെന്ന് വിൻസി അലോഷ്യസ്
ഷൈൻ ടോം ചാക്കോയ്ക്കെതിരായ അന്വേഷണത്തിൽ പൂർണ്ണ സഹകരണം ഉറപ്പുനൽകി വിൻസി അലോഷ്യസ്. നിയമനടപടികളിലേക്ക് കടക്കാൻ താത്പര്യമില്ലെന്നും വിൻസി വ്യക്തമാക്കി. സിനിമയുടെ പ്രമോഷൻ പ്രവർത്തനങ്ങളിൽ ഇരുവരും സഹകരിക്കുന്നില്ലെന്ന് നിർമ്മാതാവ്.

നിയമനടപടി വേണ്ട; സിനിമയിൽ തന്നെ പരിഹാരം വേണം: വിൻസി അലോഷ്യസ്
സിനിമയ്ക്കുള്ളിൽ തന്നെ പരാതി പരിഹരിക്കണമെന്ന് വിൻസി അലോഷ്യസ്. നിയമനടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും നടി വ്യക്തമാക്കി. ഫിലിം ചേംബറിന് നൽകിയ പരാതി പിൻവലിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിൻസി അറിയിച്ചു.

ഷൈനിന്റെ മൊഴി വിശ്വസനീയമല്ലെന്ന് പോലീസ്
ലഹരിക്കേസില് നടന് ഷൈന് ടോം ചാക്കോയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഹോട്ടലില് നിന്നും ഗുണ്ടകളെന്ന് സംശയിച്ച് ഓടിയെന്ന വാദം പോലീസ് തള്ളി. നടി വിന്സി നിയമനടപടി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി.

ലഹരിമരുന്ന് കേസ്: ഷൈൻ ടോം ചാക്കോയുടെ മൊഴിയിൽ പൊലീസിന് സംശയം
ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഹോട്ടൽ മുറിയിൽ ഗുണ്ടകളെ കണ്ട് ഓടിയെന്ന് പറയുന്ന ഷൈൻ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ല എന്നാണ് ചോദ്യം. സിനിമാ മേഖലയിൽ ലഹരിമരുന്ന് പരിശോധനകൾ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.