Shine Tom Chacko

പഴയ അഭിമുഖങ്ങൾ അരോചകമായി തോന്നുന്നു; തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ പഴയ അഭിമുഖങ്ങളെക്കുറിച്ച് താരം ഇപ്പോഴിതാ തുറന്നു പറയുകയാണ്. പഴയ അഭിമുഖങ്ങൾ കാണുമ്പോൾ പലപ്പോഴും അരോചകമായി തോന്നാറുണ്ടെന്നും ഷൈൻ പറയുന്നു. ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ നൽകേണ്ടി വരുന്നതിനെക്കുറിച്ചും ഷൈൻ ടോം ചാക്കോ സംസാരിക്കുന്നു.

ഷൈൻ ടോമിന്റെ അഭിനയം കാണാൻ ഷൂട്ടിംഗ് സെറ്റിൽ പോകാറുണ്ട്; വെളിപ്പെടുത്തി കതിർ
നടൻ കതിർ തനിക്ക് ഇഷ്ടപ്പെട്ട അഭിനേതാക്കളെക്കുറിച്ച് മനസ് തുറക്കുന്നു. ഷൈൻ ടോം ചാക്കോയുടെ പ്രകടനം കാണാനായി ഷൂട്ടിംഗ് സെറ്റിൽ പോകാറുണ്ടെന്ന് കതിർ പറയുന്നു. ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവരെയും കതിരിന് ഇഷ്ടമാണ്.

ഷൈനിനെ ആശുപത്രിയിൽ പോയി കണ്ടു; ആ മാറ്റം ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് തനൂജ
ലഹരി ഉപയോഗത്തെക്കുറിച്ചും അതിൽ നിന്ന് രക്ഷ നേടാനുള്ള ശ്രമങ്ങളെക്കുറിച്ചും നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞത് വാർത്തയായിരുന്നു. ഷൈൻ ഇപ്പോൾ എടുത്ത തീരുമാനം നല്ലതാണെന്നും താൻ ഏറെ ആഗ്രഹിച്ച മാറ്റമാണിതെന്നും തനൂജ പറയുന്നു. ഷൈനിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം.

ജാനകി ഏത് മതത്തിലെ പേര്, പ്രതികരിച്ചതുകൊണ്ട് സെൻസർ സർട്ടിഫിക്കറ്റ് കിട്ടാൻ പോകുന്നില്ല; ഷൈൻ ടോം ചാക്കോ
സുരേഷ് ഗോപി ചിത്രം 'ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ. സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെക്കുറിച്ച് സെൻസർ ബോർഡിനോടാണ് ചോദിക്കേണ്ടതെന്ന് ഷൈൻ ടോം ചോദിച്ചു. ജാനകി ഏത് മതത്തിലെ പേരാണെന്നും ഷൈൻ ചോദിച്ചു. തന്റെ പ്രതികരണം കൊണ്ട് ബോർഡ് സർട്ടിഫിക്കറ്റ് തരാൻ പോകുന്നില്ലെന്നും ഷൈൻ മറുപടി നൽകി.

വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ
നടി വിൻസി അലോഷ്യസിനോട് നടൻ ഷൈൻ ടോം ചാക്കോ പരസ്യമായി മാപ്പ് പറഞ്ഞു. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും പ്രശ്നങ്ങൾ പറഞ്ഞുതീർത്തത്. സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ മോശമായി പെരുമാറിയെന്നും ലഹരി മരുന്നെന്ന് തോന്നിക്കുന്ന പൊടി ഉപയോഗിക്കുന്നത് കണ്ടുവെന്നും വിൻസി വെളിപ്പെടുത്തിയിരുന്നു.

സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ ശേഷം സിനിമകളിൽ റീ-ഡബ്ബ് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ടോം ചാക്കോ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ സംസ്കാരം ഇന്ന്
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ സംസ്കാരം ഇന്ന് നടക്കും. തൃശ്ശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ രാവിലെ 10:30-നാണ് ചടങ്ങുകൾ നടക്കുന്നത്. അപകടത്തിൽ പരുക്കേറ്റ ഷൈനിന്റെ അമ്മയും സഹോദരിയും നിലവിൽ സൺ ആശുപത്രിയിൽ ചികിത്സയിലാണ്.

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം നാളെ
തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ മൃതദേഹം തൃശൂർ മുണ്ടൂരിലെ വീട്ടിൽ എത്തിച്ചു. ഇന്ന് വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ സംസ്കാരം നാളെ
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ സംസ്കാരം നാളെ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ നടക്കും. അപകടത്തിൽ പരുക്കേറ്റ ഷൈൻ ടോം ചാക്കോയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ അന്തരിച്ചു
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ അന്തരിച്ചു. മകന്റെ സിനിമാ ജീവിതത്തിൽ താങ്ങും തണലുമായി അദ്ദേഹം കൂടെയുണ്ടായിരുന്നു. പ്രമുഖ വ്യക്തികൾ അനുശോചനം രേഖപ്പെടുത്തി.

ഷൈൻ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരം; സംസ്കാരം തിങ്കളാഴ്ച
തമിഴ്നാട്ടിലെ വാഹനാപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോയും അമ്മയും ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ച സി.പി. ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും.