കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമായ ഷംനാദിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് - നേപ്പാൾ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെ 22 കേസുകളിൽ പ്രതിയായ ഷംനാദിനെ സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.