താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭ ചർച്ച ചെയ്യും. ഉച്ചയ്ക്ക് 12 മുതൽ 2 വരെയാണ് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ ചർച്ച നടക്കുക. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.