ShafiParambil

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം; സ്പീക്കർക്ക് പരാതി, സിദ്ദിഖിനെതിരെ കേസ്
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി. പരാതി നൽകി. ഷാഫി പറമ്പിലിന് സുരക്ഷ ഒരുക്കേണ്ട പോലീസ്, അദ്ദേഹത്തെ പൊതുജനമധ്യത്തിൽ മർദിക്കുകയായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പരാതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഷാഫി പറമ്പിലിനെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ടി. സിദ്ദിഖ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 100 ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ പരിക്ക്: പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. നാളെ കോൺഗ്രസ് പ്രതിഷേധ ദിനമായി ആചരിക്കും.

ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ സംഭവം: 11 DYFI പ്രവർത്തകർ അറസ്റ്റിൽ, യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെയും കേസ്
വടകരയിൽ ഷാഫി പറമ്പിൽ എം.പി.യുടെ വാഹനം തടഞ്ഞ സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിതടഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഷാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ; രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകുന്നെന്ന് ആരോപണം
രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകുന്നു എന്നാരോപിച്ച് ഷാഫി പറമ്പിൽ എം.പി.യെ വടകരയിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പ്രതിഷേധം നടത്തിയ DYFI പ്രവർത്തകർക്ക് നേരെ ഷാഫി പറമ്പിൽ ഇറങ്ങിയതോടെ രംഗം നാടകീയമായി. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട് എന്നാൽ അതിന്റെ പേരിൽ ആഭാസത്തരം കാണിച്ചാൽ അംഗീകരിക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.