Shaan Rahman

ഷാൻ റഹ്മാനെതിരായ സാമ്പത്തിക ആരോപണം അടിസ്ഥാനരഹിതമെന്ന് അദ്ദേഹം; പരാതി അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപണം
നിവ ലേഖകൻ
സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. പ്രൊഡക്ഷൻ മാനേജർ നിജു രാജിനെതിരെ താൻ നേരത്തെ പരാതി നൽകിയിരുന്നതായും ഇപ്പോഴത്തെ ആരോപണം തന്നെ അപകീർത്തിപ്പെടുത്താനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമമാണെന്നും ഷാൻ വ്യക്തമാക്കി. 'ഉയിരേ' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നിജു രാജ് തന്നെ വഞ്ചിച്ചതായും അദ്ദേഹം ആരോപിച്ചു.

ഷാൻ റഹ്മാനെതിരെ വഞ്ചനാ കേസ്; സംഗീത പരിപാടിയുടെ പേരിൽ കോടികൾ തട്ടിയെടുത്തെന്ന് പരാതി
നിവ ലേഖകൻ
സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഭാര്യക്കുമെതിരെ വഞ്ചനാ കേസ്. കൊച്ചിയിൽ നടന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പ്രൊഡക്ഷൻ മാനേജർ നിജു രാജിന്റെ പരാതി. എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.