SFI

ആർഎസ്എസ് പാദപൂജ: കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമമെന്ന് എസ്എഫ്ഐ
ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നടക്കുന്ന പാദപൂജക്കെതിരെ എസ്എഫ്ഐ രംഗത്ത്. ഇത് സംഘപരിവാർവത്കരണത്തിനുള്ള ശ്രമമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. കുട്ടികളെ നിർബന്ധിപ്പിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യിപ്പിക്കുന്നത് മാനസിക പീഡനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എസ്എഫ്ഐ ഫ്രീസറിലാണ്, അവർ സർക്കാർ നടത്തുന്ന നാടകത്തിലെ നടന്മാർ”: അലോഷ്യസ് സേവ്യർ
കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, എസ്എഫ്ഐയെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ചു. വിദ്യാർത്ഥി പ്രശ്നങ്ങളിൽ എസ്എഫ്ഐക്ക് നിലപാടില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കീം വിഷയത്തിൽ സർക്കാർ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവർ ഗുണ്ടകളെങ്കിൽ തങ്ങളും ഗുണ്ടകളെന്ന് എസ്.എഫ്.ഐ
ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവരെ ഗുണ്ടകളെന്ന് വിളിച്ചാൽ അത് അംഗീകരിക്കാൻ തയ്യാറാണെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ എം. ശിവപ്രസാദ്. സർവ്വകലാശാലകളെ കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ എസ്.എഫ്.ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പ്രതിഷേധം മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിമന്യുവിന്റെ ഓർമകൾക്ക് ഏഴ് വർഷം; രക്തസാക്ഷി ദിനത്തിൽ വർഗീയതക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ
എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഏഴ് വർഷം തികയുന്നു. അഭിമന്യുവിന്റെ ഓർമദിനത്തിൽ വർഗീയതക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട 16 പ്രതികളുടെ വിചാരണ അടുത്ത മാസം ആരംഭിക്കും.

കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്; എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം
എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ നാളെ കൊല്ലത്ത് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കലാലയങ്ങളിൽ എസ്എഫ്ഐ നടപ്പാക്കുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് എഐഎസ്എഫ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥി മുന്നേറ്റത്തിന് എഐഎസ്എഫ് നേതൃത്വം നൽകുമെന്നും അറിയിച്ചു.

എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു
കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ നിർബന്ധിതമായി രാഷ്ട്രീയ പരിപാടിയിൽ പങ്കെടുപ്പിക്കാൻ പ്രേരിപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മറുപടി പറയണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം തള്ളിക്കളയാൻ സാധിക്കാത്തതിനാലാണ് അവധി നൽകുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് അവധി ബാധകമായിരിക്കുന്നത്.

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുതെറിഞ്ഞു
കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. കടന്നപ്പള്ളിയിൽ സി.പി.ഐ.എം ആണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് കൊടിമരമാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു കൊടിമരം പിഴുതെറിഞ്ഞു. മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ പ്രതിഷേധിച്ചായിരുന്നു എസ്.എഫ്.ഐ മാർച്ച്.

കണ്ണൂരിൽ എസ്എഫ്ഐയുടെ പ്രതിഷേധം; കോൺഗ്രസ് കൊടിമരമെന്ന് കരുതി പിഴുതത് മറ്റൊന്ന്
കണ്ണൂരിൽ എസ്എഫ്ഐ പ്രകടനത്തിനിടെ കോൺഗ്രസ് കൊടിമരമെന്ന് കരുതി രാജീവ് ജീ കൾച്ചറൽ ഫോം സ്ഥാപിച്ച കൊടിമരം പിഴുതുമാറ്റി. ഇടുക്കി എൻജിനിയറിങ് കോളേജിലെ രക്തസാക്ഷി ധീരജിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനെതിരെയായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. കോണ്ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുത് പ്രതിഷേധിച്ചത്.

കൊട്ടാരക്കരയിൽ എംഡിഎംഎയുമായി എസ്എഫ്ഐ നേതാവ് അറസ്റ്റിൽ
കൊട്ടാരക്കരയിൽ എംഡിഎംഎയുമായി എസ്എഫ്ഐ നേതാവ് അറസ്റ്റിലായി. എസ്എഫ്ഐ പുനലൂർ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കരവാളൂർ വില്ലേജ് കമ്മിറ്റിയംഗവുമായ മുഹ്സിനാണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദന്റെ കടകംപള്ളിയിലെ വീടിന് നേരെ ആക്രമണം. രണ്ട് അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചതായി പരാതി. തലയ്ക്ക് പരിക്കേറ്റ നന്ദനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് മികച്ച വിജയം
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മികച്ച വിജയം നേടി. സ്റ്റുഡന്റ്സ് കൗൺസിലിൽ ഏഴ് സീറ്റുകളും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 11 സീറ്റുകളും എസ്എഫ്ഐ നേടി. അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് എസ്എഫ്ഐക്ക് നാല് വോട്ടും കെഎസ്യുവിന് ഒരു വോട്ടും ലഭിച്ചു.