Sexual Harassment Case

ബോബി ചെമ്മണ്ണൂർ കേസ്: വിധി ഇന്ന് ഉച്ചക്ക് ശേഷം
ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കോടതി ഇന്ന് ഉച്ചക്ക് ശേഷം വിധി പറയും. പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

മുകേഷിന് പിന്തുണയുമായി വനിതാ കമ്മീഷൻ; രാജി വേണ്ടെന്ന് സതീദേവി
കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി എംഎൽഎ മുകേഷിന് പിന്തുണ പ്രഖ്യാപിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ടതുകൊണ്ട് മാത്രം രാജിവയ്ക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ദേശീയ വനിതാ കമ്മീഷൻ സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന കാര്യവും സതീദേവി വെളിപ്പെടുത്തി.

അമ്മ ഓഫീസിൽ പോലീസ് റെയ്ഡ്: ഇടവേള ബാബു, മുകേഷ് കേസുകളുമായി ബന്ധപ്പെട്ട് രേഖകൾ പിടിച്ചെടുത്തു
താരസംഘടനയായ അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന നടത്തി. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ഇരുവർക്കും എതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നിരുന്നു.

എം മുകേഷ് എംഎൽഎയുടെ രാജി: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും
ലൈംഗിക പീഡനക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎയുടെ രാജി സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും. പ്രതിപക്ഷവും ഘടകകക്ഷികളും രാജി ആവശ്യപ്പെടുന്നതിനിടെയാണ് യോഗം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് രാജി ഉചിതമെന്ന നിലപാടെടുത്തിട്ടുണ്ട്.