Security forces

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പോരാട്ടത്തിൽ രണ്ട് പ്രധാന നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പാമ്പുകടിയേൽക്കുകയും തേനീച്ചയുടെ കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്.

ജാർഖണ്ഡിൽ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു; തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട നേതാവിന് പരിക്ക്
ജാർഖണ്ഡിലെ പാലാമു ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സി.പി.ഐ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു. തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നിതേഷ് യാദവിന് ഏറ്റുമുട്ടലിൽ പരിക്കേറ്റു. പാലാമു പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കമാൻഡറെ വധിച്ചത്.

ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരുക്ക്
ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഞായറാഴ്ച ഗ്രനേഡ് ആക്രമണം നടന്നു. ടൂറിസം ഓഫീസിന് സമീപമുള്ള ചന്തയിൽ നടന്ന ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റു. സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്.

ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു, സൈന്യം തിരച്ചിൽ ശക്തമാക്കി
ജമ്മു കശ്മീരിലെ സോനാമാർഗിൽ ഭീകരാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും ഉൾപ്പെടുന്നു. സൈന്യം പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി, പാക് ഭീകരർ പിന്നിലെന്ന് സംശയം.

മണിപ്പൂരിൽ സംഘർഷം രൂക്ഷം: അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് വിലക്ക്
മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമായി. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു, സുരക്ഷാസേനയ്ക്ക് നേരെ കല്ലേറ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്.

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ആറ് മണിക്കൂർ നീണ്ട ഓപ്പറേഷനിൽ സുരക്ഷാ സേന 12 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകളെ ...