Security Breach

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണത്തിൽ കുറവ്; സുരക്ഷാ വീഴ്ച കണ്ടെത്തി
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ച സ്വർണത്തിന്റെ അളവിൽ കുറവ് വന്ന സംഭവത്തിൽ സ്ട്രോങ്ങ് റൂമിൽ സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസ് കണ്ടെത്തി. 13.5 പവൻ സ്വർണം കാണാതായതായാണ് സംശയം. റൂമിനുള്ളിൽ സിസിടിവി ക്യാമറകളോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല.

കലൂർ സ്റ്റേഡിയം അപകടം: ഉമ തോമസ് എംഎൽഎയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കും
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേറ്റു. സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. എംഎൽഎ നിലവിൽ വെന്റിലേറ്ററിൽ തുടരുന്നു.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച; നിവേദ്യ ഉരുളി മോഷണം പോയി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച സംഭവിച്ചു. അതീവ സുരക്ഷാ മേഖലയിൽ നിന്ന് ശ്രീകോവിലിലെ നിവേദ്യ ഉരുളി മോഷണം പോയി. ഹരിയാന സ്വദേശികളായ മൂന്നുപേർ പിടിയിലായി.

അയോധ്യ രാമക്ഷേത്ര വഴിയിൽ നിന്ന് 50 ലക്ഷം രൂപയുടെ വഴിവിളക്കുകൾ മോഷണം പോയി
അയോധ്യയിലെ രാമക്ഷേത്ര വഴിയിൽ സ്ഥാപിച്ച 3800 വഴിവിളക്കുകൾ മോഷണം പോയതായി പരാതി. അതീവ സുരക്ഷാമേഖലയിൽ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന ലൈറ്റുകളാണ് നഷ്ടമായത്. കരാറുകാരൻ ആഗസ്റ്റ് ഒമ്പതിന് പൊലീസിൽ നൽകിയ പരാതിയിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.