ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും. നാവികസേനയുടെ പരിശോധനയിൽ അടയാളപ്പെടുത്തിയ സ്ഥലത്തെ മണ്ണും കല്ലുകളും ആദ്യം നീക്കം ചെയ്യും. ആവശ്യമെങ്കിൽ ഡ്രഡ്ജിങ് 10 ദിവസം വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്താൻ നാളെ ഡ്രഡ്ജർ എത്തിക്കും. വെളിച്ചക്കുറവ് കാരണം ഇന്ന് രാത്രി എത്തിക്കാൻ കഴിഞ്ഞില്ല. നാവിക സേനയുടെ മേൽനോട്ടത്തിൽ നാളെ രാവിലെ എട്ടു മണിയോടെ തിരച്ചിൽ ആരംഭിക്കും.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി. ഗോവ തുറമുഖത്ത് നിന്ന് എത്തിച്ച ഡ്രഡ്ജർ ഗംഗാവലിപ്പുഴയിൽ എത്തിച്ചു. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും.
ഷിരൂരിലെ മണ്ണിടിച്ചിൽ സ്ഥലത്ത് തിരച്ചിൽ ദൗത്യം പുനരാരംഭിക്കുന്നു. ഗംഗാവലി പുഴക്കടിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനായി നാളെ ഡ്രഡ്ജർ എത്തും. കാലാവസ്ഥ അനുകൂലമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് അടുത്ത വ്യാഴാഴ്ച മുതൽ തിരച്ചിൽ പുനരാരംഭിക്കും. ഗോവ പോർട്ടിൽ നിന്ന് ബുധനാഴ്ച ഡ്രഡ്ജർ ഗംഗാവലി പുഴയിലേക്ക് എത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെയാണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിർദേശം നൽകിയത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ തിരച്ചിൽ പുനരാരംഭിക്കാൻ കുടുംബം കർണാടക മുഖ്യമന്ത്രിയെ കണ്ടു. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. നാവികസേന നാളെ പുഴയിലെ അടിയൊഴുക്ക് പരിശോധിക്കും.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരുന്നില്ല. ഡ്രഡ്ജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്താൽ മാത്രമേ ഇനി തിരച്ചിൽ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അതേസമയം, അർജുൻ്റെ കുടുംബത്തെ പ്രാദേശിക ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ നാളെ നടക്കില്ല. പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതിയും ശക്തമായ മഴയും തിരച്ചിലിന് തടസ്സമാകുന്നു. ഡ്രഡ്ജർ എത്തിച്ചതിന് ശേഷം മാത്രമേ പൂർണ തോതിലുള്ള തിരച്ചിൽ സാധ്യമാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയിൽ നിന്നുള്ള കയർ കണ്ടെത്തി. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നു. മണ്ണ് നീക്കം ചെയ്യാതെ തിരച്ചിൽ തുടരാൻ പ്രയാസമാണെന്ന് അധികൃതർ അറിയിച്ചു.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഗംഗാവലി പുഴയിൽ തിരച്ചിൽ ആരംഭിച്ചു. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയും ദൗത്യത്തിൽ പങ്കെടുക്കുന്നു.